54 തസ്തികകളാണ് നിലവില്‍ അധ്യാപകരില്ലാതെ ഒഴിഞ്ഞ് കിടക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത് ഉടന്‍ തന്നെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട്: പടന്നക്കാട് കാര്‍ഷിക കോളേജിലെ അദ്ധ്യാപക ക്ഷാമം ഉടന്‍ പരിഹരിക്കുമെന്നും അദ്ധ്യാപകരുടെ ഇന്റര്‍വ്യൂ അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. കാര്‍ഷിക കോളേജിലെ മലബാര്‍ മാങ്കോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

ഒരു വര്‍ഷം മുമ്പ് പടന്നക്കാട് കോളേജിലെത്തിയ മന്ത്രി കോളേജിലെ അദ്ധ്യാപക ക്ഷാമം പരിഹരിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു എന്നാല്‍ ഇതുവരെയായും പ്രശ്‌നപരിഹാരം മാത്രം ഉണ്ടായില്ല. സംഘടനാ താല്പര്യം കണക്കിലെടുത്താണ് അദ്ധ്യാപകര്‍ മറ്റിടങ്ങളിലേക്ക് സ്ഥലം മാറ്റം വാങ്ങി പോയിട്ടുള്ളത്. എന്നാല്‍ ഇത്തരത്തില്‍ പോയിട്ടുള്ള അദ്ധ്യാപകരെ വൈകാതെ തന്നെ പടന്നക്കാടേക്ക് തിരിച്ചുകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 54 തസ്തികകളാണ് നിലവില്‍ അധ്യാപകരില്ലാതെ ഒഴിഞ്ഞ് കിടക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത് ഉടന്‍ തന്നെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.