ഇന്ത്യന്‍ ചാരന്മാരെന്ന് ആരോപിച്ച് രണ്ട് പേരെ സിന്ധ് പ്രവിശ്യയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പാകിസ്ഥാന്‍ പൊലീസ് അറിയിച്ചു. റോ ഏജന്റുമാരായ സദ്ദാം ഹുസൈന്‍, ബച്ചല്‍ എന്നിവരാണ് തട്ട നഗരത്തില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റിലായതെന്ന് പൊലീസ് മേധാവി പറഞ്ഞു. മീന്‍പിടുത്തക്കാരെന്ന വ്യാജേനയാണ് രണ്ട് പേരും പാകിസ്ഥാനില്‍ കഴിഞ്ഞതെന്നും ഇവരില്‍ നിന്ന് തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ഫോട്ടോകള്‍ പിടിച്ചെടുത്തുവെന്നും പൊലീസ് അവകാശപ്പെട്ടു. നേരത്തെ ഇന്ത്യന്‍ ചാരനാണെന്ന് ആരോപിച്ച് ബലൂചിസ്ഥാനില്‍ നിന്ന് ഒരാളെ പാക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.