ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിവയ്പ്പ്. പൂഞ്ച് ജില്ലയിലെ ബാലക്കോട്ട് സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ പ്രദേശവാസികളായ നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ മഞ്ജക്കോട്ട് സെക്ടറിലും വെടിവയ്പുണ്ടായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തുടരുകയാണ്.