ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ യാദവിനെ സന്ദര്‍ശിക്കാന്‍ അമ്മയെ അനുവദിക്കണമെന്ന ഇന്ത്യയുടെ അപേക്ഷ പരിഗണിക്കുമെന്ന് പാകിസ്ഥാന്‍. ചാരക്കുറ്റം ആരോപിച്ച് പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നേവി ഓഫീസര്‍ കുല്‍ഭൂഷണിനെ കാണാന്‍ ഭാര്യക്ക് പാകിസ്താന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.
പിന്നാലെയാണ് അമ്മയ്ക്കും ജാദവിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വിഭാഗം അറിയിച്ചിരിക്കുന്നത്. നേരത്തെ നിരവധി തവണ ഇന്ത്യയുടെ അപേക്ഷ പാകിസ്ഥാന്‍ തള്ളിയിരുന്നു. അതേസമയം ഭാര്യയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതികരിച്ചതായി പാക് വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസല്‍ സ്ഥിരീകരിച്ചു.
