കസൂര്‍: പാകിസ്ഥാനിലെ കസൂറില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. 

പ്രതിഷേധക്കാര്‍ ഒരു സര്‍ക്കാര്‍ ഓഫീസിന് തീവച്ചു. കുറ്റവാളിയെ കണ്ടെത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് മുന്നറിയിപ്പ് . ഇക്കഴിഞ്ഞ നാലിനാണ് പഞ്ചാബ് പ്രവശ്യയിലുള്ള കസൂറില്‍ നിന്ന് എട്ടുവയസ്സുകാരി സൈനബിനെ കാണാതായത്.

മൃതദേഹം നഗരത്തിലെ മാലിന്യകുമ്പാരത്തില്‍ നിന്ന് ചൊവ്വാഴ്ച കണ്ടെത്തി. 2 വര്‍ഷത്തിനിടെ സമാനരീതിയിലുള്ള 12 കൊലകളാണ് ഉണ്ടായത്. പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.