ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ വിളിച്ചുവരുത്തി അപലപിച്ചുഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്ന് ബിഎസ്എഫ്
ഇസ്ലാമാബാദ്: ഇന്ത്യന് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാന് വിളിച്ചുവരുത്തി അപലപിച്ചു. നിയന്ത്രണരേഖയില് വെടിനിര്ത്തല് കരാര് ലംഘിച്ച് ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി അപലപിച്ചത്. ചൊവ്വാഴ്ച്ച ചിരികോട്ട് മേഖലയില് ഇന്ത്യ പ്രകോപനമില്ലാതെ വെടിയുതിര്ത്തുവെന്ന് ആരോപിച്ചാണ് വിളിച്ചുവരുത്തിയത്. ഇന്ത്യന് വെടിവയ്പ്പില് ട്രോത്തി ഗ്രാമത്തില് ഒരാള് കൊല്ലപ്പെട്ടുവെന്നും പാക്കിസ്ഥാന് വ്യക്തമാക്കി.
അതേസമയം ഇന്ത്യ വെടിനിര്ത്തല് കരാര് ലംഘിച്ചിട്ടില്ലെന്നും പാക്കിസ്ഥാനാണ് വെടിനിര്ത്തല് കരാര് ലംഘിക്കുന്നതെന്നും ജമ്മു കാഷ്മീര് ബിഎസ്എഫ് എഡിജി കമല്നാഥ് ചൗന്പെ പറഞ്ഞു. ജമ്മു കശ്മീരിലെ സാംബയില് പാകിസ്ഥാൻ നടത്തിയ വെടിവെപ്പില് അസിസ്റ്റന്റ് കമാന്ഡന്റ് ഉള്പ്പെടെയുള്ള നാല് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. മൂന്ന് ജവാന്മാര്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ജമ്മുവിലെ ആർമി ആശുപത്രിയിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രിയാണ് ചംബ്ലിയാല് മേഖലയിലെ രാംഗര് അന്താരാഷ്ട്ര അതിര്ത്തിയില് പാക്കിസ്ഥാൻ വെടിനിര്ത്തല് കരാര് ലംഘിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 മുതല് ആരംഭിച്ച വെടിവെപ്പ് ബുധനാഴ്ച പുലര്ച്ചെ 4.30 വരെ നീണ്ടുനിന്നെന്നാണ് റിപ്പോര്ട്ട്. ഒരാഴ്ച മുമ്പ് യാതൊരു പ്രകോപനവുമില്ലാതെ ജമ്മു അതിര്ത്തിയിലെ അഘ്നൂര് മേഖലയില് പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പില് രണ്ട് സൈനികര് കൊല്ലപ്പെട്ടിരുന്നു.
