കാസര്‍കോട്: പാലോട് ഐഎംഎ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണം കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്ര മായിരിക്കും നടക്കുകയെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് നീലേശ്വരത്ത് നിയമസഭാ വജ്രജൂബിലി ആഘോഷ പരിപാടികള്‍ക്കെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

മാലിന്യ സംസ്‌കരണം ആവശ്യമാണ്. അതിനായി സംസ്‌കരണ പ്ലാന്റും വേണം. എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള പ്ലാന്റ് വേണോ എന്ന് അതുമായി ബന്ധപ്പെട്ടവര്‍ പുനഃപരിശോധിക്കണം. റവന്യൂ മന്ത്രി എന്ന നിലയില്‍ ജില്ലാ കളക്ടറോട് മാലിന്യ സംസ്‌കരണ പ്ലാന്റ് വരുന്ന പാലോട് വനമേഖലയില്‍ നേരിട്ട് ചെന്ന് സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടറുടെ റിപ്പോര്‍ട്ട് വരട്ടെ ബാക്കി അപ്പോള്‍ പറയാമെന്നും മന്ത്രി പറഞ്ഞു.