Asianet News MalayalamAsianet News Malayalam

പ്രളയത്തിനിടെ ഭര്‍ത്താവ് മരിച്ചു: മൃതദേഹം കെട്ടിയിട്ട് ഭാര്യ രണ്ടുനാള്‍ കാവലിരുന്നു

രക്ഷിക്കാനായി എല്ലാവരെയും വിവരമറിയിച്ചിട്ടും ഭര്‍ത്താവിന്‍റെ മൃതദേഹം ഒഴുകി പോകാതിരിക്കാന്‍ കെട്ടിയിട്ട് കാവലിരിക്കേണ്ടി വന്ന  അമ്മയുടെ ഞെട്ടല്‍ ഇതുവരെ മാറിയില്ലെന്ന് മകന്‍ പറയുന്നു

pandanadu tragedy
Author
Chengannur, First Published Aug 24, 2018, 9:28 AM IST

ചെങ്ങന്നൂര്‍: പാണ്ടനാട്ട് പ്രളയത്തിനിടെ വീട്ടിലെ വെള്ളത്തില്‍ വീണുമരിച്ചയാളുടെ മൃതദേഹം ഒലിച്ചു പോകാതിരാക്കാന്‍ കെട്ടിയിട്ട് ഭാര്യ രണ്ടു ദിവസം ഭക്ഷണമോ വെള്ളമോ കുടിക്കാതെ കാവലിരുന്നു.  മരണം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് രണ്ട് സ്ത്രീകള്‍ മാത്രം ഉണ്ടായിരുന്ന വീട്ടില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാനും ഇവരെ രക്ഷിക്കാനുമായത്.  

ശക്തമായ വെള്ളപ്പൊക്കത്തില്‍ പാണ്ടനാട്ട് പാരിഷ് ഹാളിനടുത്തുള്ള എബ്രഹാമിന്‍റെ വീടും വെള്ളത്തിടിയിലായി. വീടിനടുത്ത് താമസിക്കുന്ന സഹോദരന്‍റെ ഭാര്യയും അബ്രഹാമിന്‍റെ വീട്ടിലോടിയെത്തി രണ്ടാം നിലയില്‍ അഭിയം പ്രാപിച്ചു. അബ്രഹാം വീടിന്‍റെ താഴേക്ക് ഇറങ്ങിയതോടെ കാലുവഴുതി വെള്ളത്തില്‍ വീണ് തലയിടിച്ച് മരിച്ചു. എബ്രഹാമിന്‍റെ ഭാര്യയും ബന്ധുവായ സ്ത്രീയും നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്‍പ്പെട ബന്ധപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. പ്രളയജലം വീട്ടിലൂടെ ശക്തമായി ഒഴുകിത്തുടങ്ങിയപ്പോള്‍ രണ്ടുപേരും ചേര്‍ന്ന് മ‍‍ൃതദേഹം കെട്ടിയിട്ടു. 

രണ്ടുദിവസം കഴിഞ്ഞാണ് മൃതദേഹത്തോടൊപ്പം ഭാര്യയെയും ഭര്‍ത്തൃസഹോദരന്‍റെ ഭാര്യയെയും പുറത്തേക്കെത്തിച്ചത്. രക്ഷിക്കാനായി എല്ലാവരെയും വിവരമറിയിച്ചിട്ടും ഭര്‍ത്താവിന്‍റെ മതൃദേഹം ഒഴുകി പോകാതിരിക്കാന്‍ കെട്ടിയിട്ട് കാവലിരിക്കേണ്ടി വന്ന  അമ്മയുടെ ഞെട്ടല്‍ ഇതുവരെ മാറിയില്ലെന്ന് മകന്‍ പറയുന്നു.  കാവലിരിക്കേണ്ടിവന്നതിന്‍റെ ‍ഞെട്ടലിലാണ് മകന്‍. ഗോവ പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് വിരമിച്ച എബ്രഹാമിന് അറുപത്തിനാല് വയസ്സുണ്ട്. തിങ്കളാഴ്ചയാണ് സംസ്കാരം.. 

Follow Us:
Download App:
  • android
  • ios