മന്ത്രിമാർ പറയുന്ന ഓരോ വാക്കുമെടുത്ത് ചർച്ച ചെയ്യുന്നത് നല്ല കാര്യമല്ലെന്ന് പന്ന്യൻ രവീന്ദ്രൻ. അഞ്ജു ബോബി ജോർജിനോട് ഇ പി ജയരാജൻ മോശമായി പെരുമാറിയെന്ന പരാതിയിൽ ഇനി ചർച്ചകൾ ആവശ്യമില്ല. അഞ്ജു ബോബി ജോർജുമായി സംസാരിച്ചിരുന്നുവെന്നും സംഭവത്തെ സ്പോർട്സ്മാൻ സ്പിരിറ്റോടെയേ കാണുന്നുള്ളൂവെന്ന് അഞ്ജു പറഞ്ഞെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.