അദ്ദേഹം പറയുന്നതിനോട് അതേ ഭാഷയില്‍ മറുപടി പറയുന്നില്ല. ഇ.പി ജയരാജന്റെ ഇന്നത്തെ അവസ്ഥയില്‍ അതൊക്കെ അദ്ദേഹം പറയും. ജയരാജന്‍ ദേശാഭിമാനിയെക്കുറിച്ച് പറഞ്ഞത് എല്ലാവരും കേട്ടതാണ്. ദേശാഭിമാനിയില്‍ പോലും അദ്ദേഹത്തിന് വിശ്വാസമില്ല. വൈദ്യരേ സ്വയം ചികിത്സിക്കൂ എന്നേ ഇക്കാര്യത്തില്‍ പറയാനുള്ളൂ. സ്വയം ചികിത്സിച്ചിട്ട് മതി മറ്റുള്ളവരെ ചികിത്സിക്കാന്‍ വരുന്നത്. അതുകൊണ്ട് ജനയുഗത്തിനെതിരെ പറയുന്നതില്‍ അത്ഭുതമില്ല. ജനയുഗം എങ്ങനെ കൊണ്ടുപോകണം എന്നത് സി.പി.ഐ തീരുമാനിക്കും. അക്കാര്യത്തില്‍ ഉപദേശിക്കാന്‍ ആരും വരണ്ട. ഏഷ്യാനെറ്റ് ന്യൂസ് ഡോട് ടി.വിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
സി പി ഐ എന്ന പാര്‍ട്ടിയുടെ ശക്തി ഏതെങ്കിലും വ്യക്തികള്‍ തീരുമാനിക്കേണ്ടതല്ല. പഴയ സി പി എം നേതാക്കള്‍ക്ക് ഇക്കാര്യം നന്നായി അറിയാം. 1969 ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിട്ടത് 1965ല്‍ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തിലാണ്. ഇക്കാര്യങ്ങള്‍ ഇ പി ജയരാജന് വലിയ പിടിപാട് കാണാന്‍ ഇടയില്ല. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്.
