രണ്ടുദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് ഓട്ടോറിക്ഷയില്‍ നിന്ന് കുഞ്ഞിൻറെ കരച്ചില്‍ കേട്ട് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷെഫീക്കിൻറെയും സിലീജയുടെയുമാണ് കുഞ്ഞാണെന്ന് വ്യക്തമായത്. രണ്ടാമത്തെ കുട്ടിയ്ക്ക് ഒരു വയസ്സുളളപ്പോഴാണ് സീലീജ വീണ്ടും ഗര്‍ഭിണിയായത്. പുറത്തറിഞ്ഞാല്‍ ആളുകള്‍ കളിയാക്കുമെന്ന് പറഞ്ഞ് സീലീജ വിവരം ഒളിപ്പിച്ചുവെച്ചിരുനനു. പ്രസവവേദനയുണ്ടായിട്ടും ആശുപത്രിയില്‍ പോകാതെ വീട്ടില്‍ തന്നെയാണ് പ്രസവിച്ചത്. കുഞ്ഞുണ്ടായതും പുറത്തുകൊണ്ടുപോയി കളയാൻ സിലീജയാണ് ഷെഫീക്കിനെ നിര്‍ബന്ധിച്ചത്.
തുടര്‍ന്ന് വീടുപൂട്ടി ബന്ധുവീട്ടിലേക്കു പോയി. ഇവരുടെ അയല്‍വാസി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ചോദ്യം ചെയ്തത്.താൻ പ്സവിച്ചിട്ടില്ലെന്ന് പറഞ്ഞ സിലീജയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് സത്യം വെളിപ്പെട്ടത്.ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് ആലുവ എസ്ഐ നോബിള്‍ അറിയിച്ചു.കുഞ്ഞ് കൊച്ചി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇപ്പോഴുളളത്.
