അപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്താന്‍ ഇതുവരെയായും പൊലീസിന് കഴിഞ്ഞിട്ടില്ല. കോടതിയില്‍ നല്‍കിയ എഫ്.ഐ.ആറില്‍ ജയിന്റ് വീലില്‍ കയറുന്നതിനിടയില്‍ കാല്‍വഴുതി വീണു അപകടം ഉണ്ടായി എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. സംഭത്തെ കുറിച്ച് മറ്റ് പരമര്‍ശങ്ങള്‍ ഒന്നും തന്നെയില്ല. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഏറ്റു പറഞ്ഞിരുന്നു. പഞ്ചായത്ത് അധികൃതരെയോ കാര്‍ണിവലിന്റെ യഥാര്‍ത്ഥ നടത്തിപ്പുകാരെയോ കുറിച്ച് ഒരു പരാമര്‍ശവും എഫ്.ഐ.ആറില്‍ ഇല്ല. അനുമതിയില്ലാതെയാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചതെന്നും എഫ്.ഐ.ആറില്‍ പറയുന്നില്ല. 

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ പൊതുമരാമത്ത് മെക്കാനിക്കല്‍ എഞ്ചിനീയറുടെ റിപ്പോര്‍ട്ടിന്റെ ഒരു പരാമര്‍ശ്വവും രേഖപ്പെടുത്തിയിട്ടില്ല. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ജയിന്റ് വീലിന്റെ അപകടാവസ്ഥയെക്കുറിച്ച് വ്യക്തമാക്കിയിടുണ്ട്. കാലപഴക്കമുള്ളതും സുരക്ഷാസംവിധാനം ഇല്ലാത്തുതമാണന്നും വ്യക്തമാക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയതും കേസ്സെടുത്തതും ജയിന്റ് വീല്‍ ഓപ്പറേറ്റര്‍മാരെ മാത്രം ഉടമ ഇപ്പോഴും ഒളിവിലാണ്.