പാരിസ്: ശരീരം കാണുന്നവിധം വസ്ത്രം ധരിച്ചുവെന്ന് ആരോപിച്ച് യുവതിയെയും പെണ്‍മക്കളെയും യുവാവ് കുത്തി പരുക്കേല്‍പ്പിച്ചു. അവധി ആഘോഷിക്കാന്‍ റിസോര്‍ട്ടിലെത്തിയ യുവതിയെയും മൂന്ന് പെണ്‍മക്കളേയുമാണ് യുവാവ് ആക്രമിച്ചത്.
തെക്കന്‍ ഫ്രാന്‍സിലെ ആല്‍പ്‌സിലുള്ള ഒരു റിസോര്‍ട്ടിലാണ് സംഭവം നടന്നത്. മൊറോക്കന്‍ സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ട്, പന്ത്രണ്ട്, പതിനാല് വയസ്സുള്ള കുട്ടികളെയാണ് യുവാവ് കുത്തി പരുക്കേല്‍പ്പിച്ചത്.
ഇതില്‍ എട്ടു വയസുകാരിയുടെ നില ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
