തിരുവനന്തപുരം: ഗുരുവായൂരിലെ പാർത്ഥസാരഥി ക്ഷേത്രം സർക്കാർ ഏറ്റെടുത്തതിനെ മുന്‍നിര്‍ത്തി സംസ്ഥാനത്ത് വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 

ക്ഷേത്രഭരണത്തിൽ അഴിമതി കൂടിയ സാഹചര്യത്തിൽ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുത്തത്. കോടതി വിധി അനുസരിച്ച സർക്കാരിനേയും ദേവസ്വം ബോർഡിനെയും ആക്രമിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു