സുഹൃത്തിന്‍റെ പാസ്പോര്‍ട്ടില്‍ നാട്ടിലെത്തി തിരൂരില്‍ യുവാവ് പിടിയില്‍ പാസ്പോര്‍ട്ട് മോഷ്ടിച്ചെടുത്ത് കൃത്രിമം നടത്തി പാസ്പോര്‍ട്ട് ഉടമ ഖത്തറില്‍ കുടുങ്ങി
സുഹൃത്തിന്റെ പാസ്പോര്ട്ടില് കൃത്രിമം നടത്തി വിദേശത്തുനിന്നും കേരളത്തിലേക്ക് കടന്ന യുവാവ് പോലീസ് പിടിയിലായി. തിരൂര് വൈലത്തൂര് സ്വദേശി കാഞ്ഞിരിങ്ങല് യൂനുസ് ആണ് കല്പകഞ്ചേരി പൊലീസിന്റെ പിടിയിലായത്. താനാളൂര് സ്വദേശി താരിഫിന്റെ പാസ്പോര്ട്ടിലാണ് യൂനുസ് ഖത്തറില് നിന്നും നാട്ടിലേക്ക് വന്നത്. ജോലി വാഗ്ദാനം നല്കി താരിഫിനെ ഖത്തറിലേക്ക് കൊണ്ടുപോയത് യൂനുസ് തന്നെയായിരുന്നു.ഖത്തറിലെ പണമിടപാടുകള് സംബന്ധിച്ച തര്ക്കത്തിനിടയില് യൂനുസിന്റെ പാസ്പോര്ട്ട് മറ്റൊരാളുടെ കൈവശമായിരുന്നു.
ഇതോടെ നാട്ടിലേക്ക് മടങ്ങാന് വഴിയില്ലാതായ യൂനുസ് താരിഫിന്റെ പാസ്പോര്ട്ട് തന്ത്രപൂര്വ്വം കൈക്കലാക്കി കൃത്രിമം നടത്തി നാട്ടിലേക്ക് പോരുകയായിരുന്നു.പാസ്പോര്ട്ട് നഷ്ടമായ താരിഫ് ഖത്തറില് കുടുങ്ങിയതോടെ വീട്ടുകാര് നല്കിയ പരാതിയെ തുടര്ന്നാണ് കല്പകഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചത്. യൂനുസിന്റെ വീട്ടില്നിന്നും താരിഫിന്റെ പാസ്പോര്ട്ട് പോലീസ് കണ്ടെത്തി.ഖത്തറില് കുടുങ്ങിപ്പോയ താരിഫിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള് കുടുംബം എംബസി വഴി നടത്തിവരുന്നുണ്ട്.
