പ്രളയത്തിൽ മരണപ്പെട്ടവരുടെ ശരീരം മറവു ചെയ്യാൻ സ്ഥലം ഇല്ലാത്തവർ താനുമായി ബന്ധപ്പെടാനാണ് ഇദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നത്.
അടൂര്‍: പ്രളയദുരന്തം കേരളത്തിന് ഏല്‍പ്പിച്ച ആഘാതത്തിന്റെ ചിത്രം ഇനിയും വ്യക്തമായി വരുന്നതേയുള്ളൂ. മരണപ്പെട്ടവരുടെ ഔദ്ദ്യോഗിക കണക്കുകള്‍ പറയുന്നുണ്ടെങ്കിലും മൃതദേഹങ്ങള്‍ ഇപ്പോഴും വെള്ളത്തിലൂടെ ഒഴുകി നടക്കുന്നുവെന്ന് രക്ഷാപ്രവര്‍ത്തകരില്‍ പലരും പറയുന്നു. വെള്ളം പൂര്‍ണ്ണമായി ഇറങ്ങി ജനജീവിതം നേരെയാകാന്‍ ഇനിയും സമയമെടുക്കും. അതേസമയം തന്നെ ദുരിതത്തിലകപ്പെട്ടവര്‍ക്ക് സഹായം നല്‍കാനും സന്മനസുള്ള നിരവധിപ്പേരാണ് രംഗത്തെത്തുന്നത്.
ഓരോരുത്തര്‍ക്കും കഴിയുന്നതെല്ലാം അവരവര്‍ ദുരിത ബാധിതര്‍ക്കായി നല്‍കുമ്പോള്‍ അതിനിടയില്‍ കുരുവിള കുളഞ്ഞിക്കൊമ്പില്‍ സാമുവല്‍ എന്ന പാസ്റ്റര്‍ വ്യത്യസ്ഥനാവുന്നത് മറ്റൊരു തരത്തിലാണ്. പ്രളയത്തിൽ മരണപ്പെട്ടവരുടെ ശരീരം മറവു ചെയ്യാൻ സ്ഥലം ഇല്ലാത്തവർ താനുമായി ബന്ധപ്പെടാനാണ് ഇദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നത്. അടൂർ ടൗണിൽനിന്നും മൂന്ന് കിലോമീറ്റർ വടക്കുമാറി വെള്ളം കയറാത്ത വിധം ഉയർന്ന സ്ഥലത്തു എന്റെ പേരിൽ 25 സെന്റ് സ്ഥലം ഉണ്ടെന്നും ജാതി-മത- വർഗ്ഗ-വർണ്ണ ഭേദമന്യേ ആർക്കും ഉപയോഗിക്കാൻ ഞാൻ സമ്മതം തരുന്നുവെന്നും അദ്ദേഹം പറയുന്നു. തന്റെ ഫോണ്‍ നമ്പറും അദ്ദേഹം ഫേസ്ബുക്കില്‍ നല്‍കിയിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
