Asianet News MalayalamAsianet News Malayalam

തൊഴില്‍ സ്വപ്നങ്ങളുമായി സൗദിയിലെത്തിയ മലയാളിക്ക് ആടുജീവിതം

pathetic situation of keralite in saudi arabia
Author
First Published Jun 4, 2016, 6:06 AM IST

കിടപ്പാടം പോലും പണയപ്പെടുത്തി ഇക്കഴിഞ്ഞ ജനുവരിയിലാണ് ജ്യോതിഷ് സൗദിയിലേക്ക് പോയത്. ഡ്രൈവര്‍ ജോലിക്കെന്ന പേരില്‍ സ്‌പോണ്‍സര്‍മാര്‍ കൊണ്ടുപോയ ജ്യോതിഷിനെക്കുറിച്ച് രണ്ട് മാസം ഒരു വിവരവുമില്ലായിരുന്നു. സൗദിയിലെ പ്രവാസി സംഘം വഴി അന്വേഷിച്ച വീട്ടുകാര്‍ക്ക് കിട്ടിയത് അഫര്‍ബാത്തിലെ ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ ആടുകള്‍ക്കൊപ്പം കഴിയാന്‍ ജ്യോതിഷ് വിധിക്കപ്പെട്ടിരിക്കുന്നെന്ന ഞെട്ടിക്കുന്ന വിവരമായിരുന്നു. ഒപ്പം ലഭിച്ച  ജ്യോതിഷിന്റെ ചിത്രമാകട്ടെ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലെ നായകനെ അനുസ്മരിപ്പിക്കും വിധമുള്ളതും. 

ജ്യോതിഷിനെ രക്ഷപ്പെടുത്താന്‍ പ്രവാസി സംഘം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സൗദിയിലെ ലേബര്‍ കോടതിയില്‍ അവര്‍ പരാതി നല്‍കിയിട്ടുണ്ട്. നാട്ടിലുള്ള അച്ഛനും അമ്മയും മറ്റ് കുടംബാംഗങ്ങളും ഓരോ നിമിഷവും ആശങ്കയോടെ തള്ളി നീക്കുകയാണ്. ജ്യോതിഷിന്‍റെ മോചനത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും, കേന്ദ്രമന്ത്രി സുഷമാ സ്വരാജിനും കുടുംബം നിവേദനം നല്‍കിയിരുന്നു. എംബസി വഴിയും ശ്രമം നടത്തി. പക്ഷേ മോചനം ഒരു വിദൂര പ്രതീക്ഷ മാത്രമായി. മരുഭൂമിയില്‍ ആടുകള്‍ക്കിടെ ജീവച്ഛവം പോലെ കഴിയുന്ന മകനെ രക്ഷിക്കണമെന്നാവശ്യപ്പട്ട് പുതിയസര്‍ക്കാരിനേയും കുടുംബം സമീപിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios