അഹമ്മദാബാദ്: വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തന്നെ ശക്തമായ ലീഡ് നേടി ബിജെപി. കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് കണക്ക് കൂട്ടിയിരുന്ന സൗരാഷ്ട്ര, കച്ച് മേഖലകളിലെ വോട്ടെണ്ണലില്‍ തന്നെ ലീഡ് നേടാന്‍ ബിജെപിയ്ക്ക് സാധിച്ചു. പട്ടേല്‍ സമുദായത്തിന്റെ എതിര്‍പ്പുകള്‍ക്ക് കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വോട്ടെണ്ണ്ലിന്റെ തുടക്കത്തില്‍ ലഭിക്കുന്ന സൂചനകള്‍. പോസ്റ്റല്‍ ബാലറ്റ് വോട്ടുളില്‍ മേല്‍ക്കൈ നേടാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.