Asianet News MalayalamAsianet News Malayalam

പാറ്റൂരിലെ വിവാദ ഫ്ലാറ്റ് കൈയേറ്റ ഭൂമിയില്‍ തന്നെയെന്ന് സര്‍ക്കാര്‍

pattor flat land encroachment
Author
First Published Aug 29, 2017, 10:11 PM IST

തിരുവനന്തപുരം: പാറ്റൂരില്‍ സ്വകാര്യ കമ്പനി ഫ്ലാറ്റ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമി കൈയേറിയാണെന്ന് സര്‍ക്കാര്‍. ലോകായുക്തയില്‍ ആദ്യമായാണ് വിവാദ ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നത്. കെട്ടിനിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചാണ് ഫ്ലാറ്റ് നിര്‍മ്മിച്ചതെന്നും  സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചു.

പാറ്റൂരില്‍ വാ‍ട്ടര്‍ അതോററ്റിയുടെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ച് സര്‍ക്കാര്‍ ഭൂമി കൈയേറി സ്വകാര്യ കമ്പനി ഫ്ലാറ്റ് നിര്‍മ്മിച്ചുവെന്നാണ് പരാതി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന്കമ്പനിയെ സഹായിച്ചുവെന്ന ആക്ഷേപമുള്ളത്. വിജിലന്‍സും ലോകായുക്ത നിയോഗിച്ച ജേക്കബ് തോമസ് അന്വേഷണ സമിതിയും അഭിഭാഷക കമ്മീഷനും കൈയേറ്റം സ്ഥരീകരിച്ചതാണ്. പക്ഷെ പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി വാട്ടര്‍ അതോറ്ററ്റി ഭൂമി ഏറ്റെടുത്തിന്റെ രേഖകളോ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനി കൈയേറിയെന്ന സ്ഥാപിക്കുന്ന റിപ്പോര്‍ട്ടോ ഇതുവരെ സര്‍ക്കാര്‍ ലോകായുക്തയില്‍ നല്‍കിയിരുന്നില്ല.

ഇന്ന് ലോകായുക്തയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് പുറമ്പോക്ക് ഭൂമി കൈയേറിയിട്ടുണ്ടെന്ന് ആദ്യമായി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പാറ്റൂരിലെ പുറമ്പോക്ക് ഭൂമി മാറ്റി നിര്‍ത്തിയാല്‍ 118.5 സെന്റിനാണ് മുന്‍ കൈവശക്കാരുണ്ടായിരുന്നത്. എന്നാല്‍ 135 സെന്റാണ് വിലയാധാരമായി കമ്പനി വാങ്ങിയിരിക്കുന്നത്. അതായത് 16 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിയുടെ കൈവശമുണ്ടായിരുന്നു.

ഇതില്‍ 12 സെന്റ് ഭൂമി ലോകായുക്ത ഉത്തരവ് പ്രകാരം നേരത്തെ ഏറ്റെടുത്തിട്ടുണ്ട്. ബാക്കി ഭൂമി അളന്നു തിരിച്ച് ഏറ്റെടുക്കേണ്ടതുണ്ടന്നും കൈയേറ്റ ഭൂമി തിരിച്ചുപിടിക്കുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. മാത്രമല്ല കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കമ്പനി ലംഘിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios