ഫ്രാന്‍സിന്‍റെ ജയം തായ് കുട്ടികള്‍ക്ക് സമര്‍പ്പിച്ച് പോഗ്ബ
സെയ്ന്റ് പീറ്റേര്സ്ബര്ഗ്: ഫ്രാന്സിന്റെ ലോകകപ്പ് ഫൈനല് പ്രവേശം തായ്ലന്ഡിലെ ഗുഹയില് നിന്ന് രക്ഷപെട്ട ഫുട്ബോള് ടീമിന് സമര്പ്പിച്ച് സൂപ്പര്താരം പോള് പോഗ്ബ. സെമിയില് ബെല്ജിയത്തെ ഫ്രാന്സ് പരാജയപ്പെടുത്തിയ അതേ ദിവസം തന്നെയാണ് 12 കുട്ടികളെയും പരിശീലകനെയും ഗുഹയില് നിന്ന് രക്ഷപെടുത്തിയത്.
ബെല്ജിയത്തിനെതിരായ എകപക്ഷീയമായ ഒരു ഗോളിന്റെ ജയം ഈ കുട്ടികള്ക്ക് സമര്പ്പിക്കുന്നതായി പോഗ്ബ ട്വീറ്റ് ചെയ്തു. 'വിജയം ഈ ദിവസത്തെ ഹീറോകള്ക്ക് സമര്പ്പിക്കുന്നു. നന്നായി പരിശ്രമിച്ചു, അതിശക്തരാണ് നിങ്ങള്'. ഫുട്ബോള് ലോകത്തിന്റെ അഭിമാനമുയര്ത്തി പോഗ്ബ കുറിച്ചു. പോഗ്ബയുടെ ട്വീറ്റിന് നിറഞ്ഞ കയ്യടിയാണ് സമൂഹമാധ്യമങ്ങളില് ലഭിക്കുന്നത്.
