പേടിഎം ആപ്പുവഴി വിജയ് ശേഖര്‍ വെറും 10000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് അടക്കം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് പേടിഎം വഴി ദുരിതാശ്വാസ നിധിയിലേക്ക് ആള്‍ക്കാരോട് പണം സംഭാവന ചെയ്യാനാണ് വിജയ് ശേഖറിന്‍റെ ട്വീറ്റ്. 

മുംബൈ: കേരളം നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയത്തെ അതിജീവിക്കുന്നതിനായി സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും നിരവധിയാള്‍ക്കാരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. നിരവധി രാഷ്ട്രീയക്കാരും, സിനിമാഅഭിനേതാക്കളും, ബിസിനസ് വ്യക്തികളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ വാലറ്റായ പേടിഎമ്മിന്‍റെ സ്ഥാപകനും കോടീശ്വരനുമായ വിജയ് ശേഖറും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. എന്നാല്‍ വിജയ് ശേഖറിന്‍റെ സംഭാവനക്കെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 

പേടിഎം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് പണം സംഭാവന ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുവഴി പേടിഎം ഉടമ വിജയ് ശേഖര്‍ വെറും 10000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് അടക്കം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് പേടിഎം വഴി ദുരിതാശ്വാസ നിധിയിലേക്ക് ആള്‍ക്കാരോട് പണം സംഭാവന ചെയ്യാനാണ് വിജയ് ശേഖറിന്‍റെ ട്വീറ്റ്. എന്നാല്‍ കോടീശ്വരനായ വിജയ് ശേഖര്‍ വെറും 10000 രൂപ പേടിഎമ്മിലൂടെ സംഭാവന നല്‍കി ചുളുവില്‍ സ്വന്തം മൊബൈല്‍ വാലറ്റിന് പ്രൊമോഷന്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഉയരുന്ന വ്യാപക വിമര്‍ശനം. എന്തായാലും പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ് വിജയ് ശേഖര്‍.

Scroll to load tweet…