തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥികളും ജൂനിയര്‍ ഡോക്ടരും ഈ മാസം 19ന് സൂചനാപണിമുടക്ക് നടത്തും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെൻഷൻ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് സമരം.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെൻഷൻ പ്രായം ഉയര്‍ത്തിയതില്‍ കടുത്ത എതിര്‍പ്പാണ് ജൂനിയര്‍ ഡോക്ടര്‍മാരില്‍ നിന്ന് ഉയര്‍ന്നിരിക്കുത്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി വിദ്യാർത്ഥികൾ ഹൗസ് സർജൻസ് അസോസിയേഷൻ ജൂനിയർ ഡോക്ടർമാർ മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവരാണ് 19 ന് നടക്കുന്ന സൂചനാ സമരത്തിൽ പങ്കെടുക്കു . പണിമുടക്ക് ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് സമരസമിതി വ്യക്തമാക്കി.
23 ന് തുടങ്ങുന്ന അനിശ്ചിതകാല സമരത്തിൽ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും പങ്കെടുക്കും. ആദ്യദിനങ്ങളിൽ ആശുപത്രികളിലെ പ്രവർത്തനങ്ങളെ ബധിക്കാതെയാവും അനിശ്ചിത കാല പണിമുടക്ക് സംഘടിപ്പിക്കുകയെന്ന് സമര സമിതി നേതാക്കൾ വ്യക്തമാക്കി. മന്ത്രി തലത്തിൽ നിരവധി അപേക്ഷകൾ നൽകിയെങ്കിലും ചർച്ചക്ക് പോലും തയാറാകാതിരുന്നതിനെ തുടർന്നാണ് സമരത്തിലേക്ക് നീങ്ങുന്നത്.
