കടയ്ക്കാവൂരിൽ അപകടത്തില്‍പ്പെട്ട സ്ത്രീയെ തിരിഞ്ഞുനോക്കാതെ നാട്ടുകാർ - വീഡിയോ

First Published 28, Mar 2018, 12:47 PM IST
people didnot help accident person
Highlights
  • ബൈക്കോടിച്ച ആറ്റിങ്ങൽ സ്വദേശി അരുൺ കസ്റ്റഡിയിൽ.
  •  അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്.

കടയ്ക്കാവൂര്‍: അപകടത്തിൽപ്പെട്ട മത്സ്യതൊഴിലാളിയെ തിരിഞ്ഞു നോക്കാതെ നാട്ടുകാർ. ഇന്നലെ രാവിലെയാണ് കടയ്ക്കാവൂരിൽ ഫിലോമിനയെന്ന സ്ത്രീയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. ബൈക്കോടിച്ച ആറ്റിങ്ങൽ സ്വദേശി അരുൺ കസ്റ്റഡിയിൽ.

 മൂന്നു പേരാണ് ബൈക്കിലുണ്ടായിരുന്നത്.  15 മിനിറ്റോളം മത്സ്യതൊഴിലാളി സ്ത്രീ റോഡിൽ കിടന്നു. ആരും സ്ത്രീയെ സഹായിച്ചില്ല.  സ്ത്രീയെ കണ്ട സർക്കാർ വാഹനവും സഹായിച്ചില്ല. പരിക്കേറ്റ ഫിലോമിന അഞ്ചുതെങ്ങ് സ്വദേശിയാണ്. 

പൊലീസ് വാഹനം വന്നതിനു ശേഷമാണ് സ്ത്രീയെ ഓട്ടോയിൽ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്.

loader