തിരുവനന്തപുരം: പേരൂര്‍ക്കട മണ്ണടി ലെയ്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അക്ഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. പേരൂര്‍ക്കട സ്വദേശിനി ദീപ അശോകന്‍റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ വീടിന് സമീപം ചപ്പുചവറുകള്‍ക്കിടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

രണ്ടു ദിവസമായി മകനെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയായിരുന്നു എഞ്ചിനിയറിംഗ് ബിരുദദാരിയാണ് അക്ഷയ്. കൊല നടത്തിയത് അക്ഷയ് തന്നെയാണെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു. അമ്മയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കഴുത്തില്‍ ബെഡ്ഷീറ്റ് മുറുക്കി കൊലപ്പെടുത്തിയ ശേഷം ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നൊണ് മൊഴി. ഡിഎന്‍എ പരിശോധനകളടക്കമുള്ള നടപടികള്‍ നടത്തി വരികയാണ്.

അമ്പതുകാരിയായ ദീപയും മകനുമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നു. ദീപയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. സംഭവസമയം സഹോദരി ഭര്‍തൃവീട്ടിലായിരുന്നു.