ദുബായ്: യു.എ.ഇയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ ജനുവരിയില്‍വര്‍ധിക്കും. ഊര്‍ജ്ജ മന്ത്രാലയമാണ് പുതുക്കിയ വില പ്രഖ്യാപിച്ചത്. യു.എ.ഇയില്‍ ജനുവരി ഒന്ന് മുതലാണ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ പുതുക്കിയ വില നിലവില്‍വരിക. ഊര്‍ജ്ജ മന്ത്രാലയമാണ് വില വര്‍ധനവ് നിശ്ചയിച്ചിരിക്കുന്നത്.
സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് ജനുവരി മുതല്‍ഒരു ദിര്‍ഹം 91 ഫില്‍സ് നല്‍കണം. നിലവില്‍ ഇത് ഒരു ദിര്‍ഹം 80 ഫില്‍സാണ്. സ്‌പെഷ്യല്‍95 പെട്രോളിന് ഒരു ദിര്‍ഹം 69 ഫില്‍സില്‍നിന്ന് ഒരു ദിര്‍ഹം 80 ഫില്‍സായാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇ പ്ലസിന് ഇനി മുതല്‍ ലിറ്ററിന് ഒരു ദിര്‍ഹം 73 ഫില്‍സ് നല്‍കണം. ഒരു ദിര്‍ഹം 62 ഫില്‍സില്‍നിന്നാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് ശരാശരി ആറര ശതമാനത്തോളമാണ് വര്‍ധിച്ചിരിക്കുന്നത്.
ഡീസലിലും വില വര്‍ധനവുണ്ട്. ലിറ്ററിന് ഒരു ദിര്‍ഹം 81 ഫില്‍സില്‍നിന്ന് ഒരു ദിര്‍ഹം 94 ഫില്‍സായാണ് വര്‍ധനവ്. അതായത് ഏഴ് ശതമാനത്തില്‍അധികമാണ് വില വര്‍ധിക്കുന്നത്. ആഗോള തലത്തില്‍ക്രൂഡ് ഓയില്‍വില വര്‍ധിച്ച സാഹചര്യത്തിലാണ് യു.എ.ഇയിലും പെട്രോള്‍, ഡീസല്‍വിലകള്‍വര്‍ധിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
