പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്.
ദില്ലി: തുടർച്ചയായ 12 -ാം ദിവസവും പെട്രോളിന് വിലവർദ്ധിച്ചു. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82 രൂപയായി. ഡീസലിന് 74.60 രൂപയാണ്. കർണ്ണാടക തെരഞ്ഞെടുപ്പ് കാലത്ത് പെട്രോളിനും ഡീസലിനും വിലവർദ്ധിച്ചിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞോതോടെ വിലവർദ്ധിക്കാന്‍ തുടങ്ങിയതാണ്. കഴിഞ്ഞ 12 ദിവസം തുടർച്ചയായ വിലവർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
