തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെ കുരുക്കിയ ഫോണ്‍ കെണി കേസില്‍ ശശീന്ദ്രനെതിരായ ലൈംഗിക ആരോപണ കേസ് പിന്‍വലിക്കണമെന്ന വനിത മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി കോടതി തള്ളി. 

സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകളുള്ളതിനാല്‍ കേസ് പിന്‍വലിക്കാകില്ലെന്ന് തിരുവനന്തപുരം സിജെഎം. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഹര്‍ജി പിന്‍വലിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ച് മോശമായി പെരുമാറിയെന്നായിരുന്നു ശശീന്ദ്രനെ ഫോണ്‍ കുരുക്കിയ റിപ്പോര്‍ട്ടുടെ പരാതി. ഈ പരാതിയില്‍ ശശീന്ദ്രനെതിരെ കേസെടുത്തിരുന്നു.