മുഖ്യമന്ത്രി നാളെ ചെങ്ങന്നൂരിലെ ദുരിതബാധിതരെ കാണും. സര്‍ക്കാര്‍  ദുരിതബാധിതര്‍ക്ക് ഒപ്പമുണ്ടെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. വീടുകളിലേക്ക് മടങ്ങുന്നവര്‍ തളരരുതെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചെങ്ങന്നൂരിലെ ദുരിതബാധിതരെ കാണും. സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് ഒപ്പമുണ്ടെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. വീടുകളിലേക്ക് മടങ്ങുന്നവര്‍ തളരരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 318 കോടി രൂപയാണ്. രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്ക് യാത്രയയപ്പ് നല്‍കും. വിദേശ ഫണ്ട് സ്വീകരിക്കുന്നതിലെ തടസ്സം നീക്കാന്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു‍. യുഎഇ സഹായത്തെ മോദി സ്വാഗതം ചെയ്തതാണ്. എന്നാല്‍ ഇതില്‍ തടസം നേരിടുകയാണെങ്കില്‍ പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കും. 2013ലെ നിയമമനുസരിച്ച്​ വിദേശരാജ്യങ്ങളിൽ നിന്ന്​ സഹായം തേടാൻ തടസമില്ലെന്നും പിണറായി വിജൻ പറഞ്ഞു.