മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്, തന്നെ ആദ്യം മർദിച്ചത് കാറിന്റെ ഡ്രൈവര്‍
കൊച്ചി: പോലീസ് കസ്റ്റഡിയിലും തനിക്ക് ക്രൂരമർദ്ദനം ഏക്കേണ്ടിവന്നെന്ന് ആലുവയിൽ പോലീസ് മർദ്ദനത്തിൽ പരുക്കേറ്റ ഉസ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട്. എടത്തല സ്റ്റേഷന്റെ മുകളിൽ കൊണ്ടുപോയി പോലീസുകാർ കാലുകൾക്കിടയിൽ പിടിച്ച് തന്നെ കൂട്ടത്തോടെ മർദ്ദിച്ചു.എട്ടത്തല റോഡിൽവെച്ച് തന്നെ ആദ്യം മർദ്ദിച്ചതും പോലീസുകാരാണെന്നും മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്നും ഉസ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പോലീസിന്റെയും മുഖ്യമന്ത്രിയുടെയും ആരോപണങ്ങൾ കള്ളമെന്ന് ആലുവയിൽ പോലീസിന്റെ മർദനമേറ്റ യുവാവ് ഉസ്മാൻ.കുഞ്ചാട്ടുകര കവലയിൽ റോഡരികിൽ ടൂവീലറിലിരുന്ന് സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന തന്നെ ആദ്യം മർദിച്ചത് കാറിന്റെ ഡ്രൈവറെന്ന് ഉസ്മാൻ. പിന്നീട് വാഹനത്തിലെ മറ്റുള്ളവരും ഇറങ്ങി വന്നു തന്നെ മർദിച്ചു.
തൊട്ടടുത്ത കച്ചവടക്കാർ തടയാൻ ശ്രമിച്ചെങ്കിലും കാറിലെടുത്തിട്ട് പോലീസ് സ്റ്റേഷനിലെത്തിച്ചു.അതു വരെ
തനിക്ക് പോലീസാണെന്നറിയില്ലായിരുന്നു സ്റ്റേഷന്റെ മുകൾ നിലയിൽ എത്തിച്ച് ഒരാൾ തല കാലിനിടയിൽ പിടിച്ച് കൊടുത്ത് ശേഷം മുട്ട് കയ്യിന് പുറത്തിന് മർദിച്ചു അവിടെ വീണ രക്തം പിന്നീടെത്തിയ ഉന്നത ഉദ്യോഗസ്ഥന് കണ്ടിരുന്നു. ശരീരത്തിന് അസഹ്യമായ വേദനയുണ്ടെന്നും ഒരു കണ്ണിന് കാഴച ശരിയായിട്ടില്ലെന്നും ഉസ്മാന് പറഞ്ഞു.
ഇതുവരെ പേര് മാറിയിട്ടില്ല, 2011 ൽ തന്റെ പേരിൽ ആരോപിക്കുന്നത് താൻ പങ്കാളിയാവാത്ത സംഭവത്തിലെന്നും ഉസ്മാന് പറഞ്ഞു. കണ്ടാലറിയാവുന്ന 100 ഓളം പേരിൽ ഒരാളായാണ് തന്നെ പ്രതിചേർത്തത്.അന്ന് ആലുവ കൊച്ചിൻ ബാങ്ക് കവലയിൽ വാഹനാപകടത്തിൽ മരിച്ചവർ കുഞ്ചാട്ടുകരക്കാരാണെന്നറിഞ്ഞ് ചെന്നപ്പോൾ ലാത്തി ചാർജ് കണ്ടു. നാട്ടുകാരല്ലാത്തതിനാൽ തിരികെ പോന്നെങ്കിലും കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തു. കുറ്റവാളിയല്ലെന്ന മനസിലാക്കിയ മജിസ്ട്രേറ്റ് ഇന്ന് ഇങ്ങനെ പോട്ടെയെന്നും നാളെ ജാമ്യത്തിന് അപേക്ഷ നൽകാനും പറഞ്ഞു. തൊട്ടടുത്ത ദിവസം ജാമ്യം ലഭിച്ചുവെന്നും ഉസ്മാന് പറയുന്നു.
