തിരുവനന്തപുരം: ഓഖി നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിംഗിനെ കാണും. വൈകീട്ട് അഞ്ചിന് രാജ്നാഥ് സിംഗിന്‍റെ വസതിയിലാണ് കൂടിക്കാഴ്ച.
സർവ്വകക്ഷി യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് മുഖ്യമന്ത്രിയുടെ ദില്ലി യാത്ര. ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ആവശ്യപ്പെടും.
