കൊച്ചി: 'ഭഗവത് ഗീതയും കുറെ മുലകളും' ഇന്നാണ് എഴുതിയിരുന്നതെങ്കിൽ വൈക്കം മുഹമ്മദ് ബഷീറിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വരുമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്നത്തെ പല എഴുത്തുകാരുടെയും എഴുത്തുകൾ അങ്ങനെ ആയിരുന്നു. നവോത്ഥാന കാലത്തെ എഴുത്തുകാരിൽ നിന്ന് പുതിയ സമൂഹം ഊർജം പകരണമെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ നടക്കുന്ന കൃതി പുസ്തകോത്സവത്തില്‍ പറഞ്ഞു. 

നാടിനെ ഇരുണ്ട കാലത്തേക്ക് തള്ളിവിടാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുത്തു തോൽപ്പിക്കണം. അത്തരത്തിലുള്ള  പ്രതിരോധത്തിന്റെ തുടക്കമാണ് വനിതാ മതിലിലൂടെ കണ്ടത്. വനിത മതിലിന് കേരളം വലിയ പിന്തുണ നൽകി. അതിനെതിരെ ഒരു പാട്  എതിർശബ്ദം ഉയർന്നു. എതിർശബ്ദങ്ങളെ ചരിത്രം രേഖപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.