കൊച്ചി: വിവിധ മേഖലകളിലെ തെരെഞ്ഞെടുക്കപ്പെട്ടവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളായാത്രയോടനുബന്ധിച്ച് മുഖ്യമന്ത്രി കൊച്ചിയിൽ വിവിധ മേഖലകളിലുളളരെ നേരിൽക്കണ്ടിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ് സർക്കാർ ഒരു വർഷം തികച്ച ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അഭിപ്രായം തേടിയത്. പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെക്കുറിച്ച് നാട്ടുകാര്‍ക്കുള്ള ആശങ്ക ദുരീകരിക്കുമെന്നും യോഗതത്തിൽ അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‍ സമഗ്ര സംവിധാനം ഏര്‍പ്പെടുത്തും. പകര്‍ച്ചപ്പനി തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കുമ്പോള്‍ വ്യാപാര സമൂഹത്തിനുണ്ടാകുന്ന ആശങ്ക പരിഹരിക്കും. ചക്കിട്ടപ്പാറയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യുമന്ത്രി നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംവിധായകരായ കമൽ , എം എ നിഷാദ്, പ്രൊഫസർ എം കെ സാനു, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, കൈതപ്രം ദാമോദരൻ സന്പൂതിരി, ഡോ. സെബാസറ്റ്.യൻ പോൾ തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു. സർക്കാർ ഉദ്യോഗസ്ഥര്‍ അച്ചടക്കം പാലിക്കണമെന്നും ഇവരെ ശരിയായ ദിശയില്‍ നയിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. 

സര്‍ക്കാരിന്‍റെ ക്ഷേമ പ്രവര്‍ത്തനങ്ങള് പൊതുജനങ്ങളിലെത്തിക്കല്‍, പാവപ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള സാന്പത്തിക സഹായം വര്‍ധിപ്പിക്കല്‍, മുതിര്‍ന്ന പൗരന്മാരുടെ സാമൂഹ്യ സുരക്ഷ, സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്കുള്ള സഹായം തുടങ്ങിയ കാര്യങ്ങളഇല്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.