കൊല്ലം: സര്‍ക്കാര്‍ കാര്യങ്ങളില്‍ പാര്‍ട്ടിക്കാരുടെ ശുപാര്‍ശ കൂടി വരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നിയമനങ്ങള്‍ക്കും സ്ഥലം മാറ്റങ്ങള്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ ശുപാര്‍ശ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. ലോക്കല്‍ കമ്മിറ്റി അംഗം മുതല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ വരെയുള്ളവര്‍ ഇക്കാര്യത്തില്‍ ജാഗ്രത കാട്ടണമെന്നും സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിലാല്‍ പങ്കെടുക്കവെ പിണറായി ആവശ്യപ്പെട്ടു.