തൃശൂര്‍: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കുറ്റവാളി എത്ര വലിയവനായാലും അഴിക്കുള്ളിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമീപകാലത്തെ സംഭവങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പിണറായി.