ത്രിപുരയില്‍ സിപിഎമ്മിന്‍റെ അടിത്തറ ശക്തമാണ്
തിരുവനന്തപുരം: ത്രിപുരയിൽ കോൺഗ്രസ് പാർട്ടി മുഴുവൻ ബിജെപിയിലേക്ക് പോയത് അപ്രതീക്ഷിതമെന്ന് പിണറായി വിജയൻ . ബിജെപിക്കുണ്ടായിരുന്ന വോട്ടിനൊപ്പം കോൺഗ്രസുകാരുടെ 38% വോട്ടുകൂടി അവർക്ക് കിട്ടി.
എന്തൊരു നാണക്കേടാണിതെന്നും പിണറായി പറഞ്ഞു. കോൺഗ്രസ് അപമാനകരമായ അസ്ഥയിലെത്തിയെന്നും പിണറായി വിജയൻ ത്രിപുരയില് സിപി എമ്മിന്റെ ജനകീയ അടിത്തറ ശക്തമാണ്.
സിപി എം ആക്രമണം അഴിച്ചു വിടുകയാണെന്ന വാര്ത്തകള് തികച്ചും അടിസ്ഥാന രഹിതമാണെന്നും പിണറായി വിജയന് പറഞ്ഞു. ത്രിപുരയില് 25 വര്ഷത്തെ സിപി എമ്മിന്റെ ഭരണമാണ് ബിജെപി ഇത്തവണ പിടിച്ചെടുത്തത്.
