മന്ത്രി കെ ടി ജലീലിന്‍റെ ബന്ധുനിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. 

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്‍റെ ബന്ധുനിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. ഡപ്യൂട്ടേഷന്‍ നിയമനത്തില്‍ സര്‍ക്കാരിന് യുക്തമായ തീരുമാനമെടുക്കാം. കേരളസര്‍വ്വീസ് റൂളില്‍ ഇതിന് വ്യവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നുള്ള ഡപ്യൂട്ടേഷന്‍ നിയമനത്തിന് വ്യവസ്ഥയുണ്ടോയെന്ന മഞ്ഞളാംകുഴി അലി എംഎല്‍എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ അദീബിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് രേഖാമൂലം ഉന്നയിച്ച മറ്റ് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല.