റവാട ചന്ദ്രശേഖരൻ സമരക്കാരെ അടിച്ചും എറിഞ്ഞും ഒതുക്കി കൊണ്ടിരുന്നു എന്ന പത്രവാർത്ത പിണറായി നിയമസഭയിൽ ഉദ്ധരിച്ചു
കോഴിക്കോട്: സംസ്ഥാന പൊലീസ് മേധാവി രവാഡ ചന്ദ്രശേഖരന് എതിരെയുള്ള പിണറായി വിജയൻറെ 1995ലെ നിയമസഭാ പ്രസംഗം പുറത്ത്..കൂത്തുപറമ്പ് വെടിവെപ്പിന് തുടർന്ന് നിയമസഭയിലെ അടിയന്തര പ്രമേയത്തിന് മേലുള്ള ചർച്ചയിലാണ് വിവാദ പരാമർശങ്ങൾ.ഉള്ളത്.കരിങ്കോടി കാണിച്ചിട്ട് പ്രവർത്തകർ പിരിഞ്ഞുപോകും വെടിവെക്കരുത് എന്ന് എം വി ജയരാജൻ ആവശ്യപ്പെട്ടപ്പോൾ,ഞങ്ങൾക്ക് വെടിവെപ്പ് ഒരു പരിശീലനമാണ് എന്ന് റവാഡ പറഞ്ഞതായി പിണറായി വിജയൻ നിയമസഭ പ്രസംഗത്തിൽ പറഞ്ഞു.ചെറുപ്പക്കാരുടെ ദേഹത്ത് വെടിവെക്കുന്നത് പരിശീലനം ആയി കാണുന്ന എ എസ്പി ആണ് റവാഡ എന്നും പിണറായി വിജയൻ പറഞ്ഞു.
റവാഡ ചന്ദ്രശേഖരൻ സമരക്കാരെ അടിച്ചും എറിഞ്ഞും ഒതുക്കി കൊണ്ടിരുന്നു എന്ന പത്രവാർത്ത പിണറായി നിയമസഭയിൽ ഉദ്ധരിച്ചു.റവാ ഡയെ സസ്പെൻഡ് ചെയ്തു കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു..പിണറായി വിജയൻറെ പ്രസംഗം നിയമസഭാ രേഖകളിലാണുള്ളത്.. പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.നിയമസഭയിൽ ചർച്ച നടന്നത് രണ്ടായിരത്തി 1995 ജനുവരി 30നാണ്


