മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് പികെ ശശി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഏതൊരാളെ കുറിച്ച് പരാതി ലഭിച്ചാലും അത് എത്ര ഉന്നതനായാലും പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടി അന്വേഷിച്ചാല്‍ അത് നേരിടാനുള്ള ആര്‍ജവം എനിക്കുമുണ്ട്. 

പാലക്കാട്: മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് പികെ ശശി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഏതൊരാളെ കുറിച്ച് പരാതി ലഭിച്ചാലും അത് എത്ര ഉന്നതനായാലും പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടി അന്വേഷിച്ചാല്‍ അത് നേരിടാനുള്ള ആര്‍ജവം എനിക്കുമുണ്ട്. 

പ്രതിഷേധക്കാരോട് എനിക്ക് വിരോധമില്ല. ചില വലതുപക്ഷ നേതാക്കള്‍ എന്നെ വിളിച്ചു പറഞ്ഞതിങ്ങനെയാണ്. ശശി തെറ്റ് ചെയ്തില്ലെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷെ ഇത് രാഷ്ട്രീയമാണ്. എന്‍റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് നാട്ടുകാര്‍ക്കും എന്നെ അറിയുന്ന എല്ലാവര്‍ക്കും അറിയാം. അച്ചടക്ക നടപടിയെ കുറിച്ച് മാധ്യമങ്ങള്‍ വേവലാതി പെടേണ്ടതില്ല. പാര്‍ട്ടിയാണ് അത് തീരുമാനിക്കേണ്ടത്. പരാതി പോലും ഇല്ലാത്ത വിഷയത്തില്‍ മാധ്യമങ്ങള്‍ വേട്ടയാടുകയാണ്.

പാലക്കാട് ജില്ലാക്കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ചെറുപ്ലശ്ശേരി ഏരിയ കമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. ഇത് എന്‍റെ നിലപാട് വ്യക്തമാക്കാനാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത് കണ്ടു ഇതും അടിസ്ഥാന രഹിതമാണ്. ഇപ്പോൾ നടക്കുന്ന പ്രചരണങ്ങളിൽ ഒന്നും വാസ്തവമില്ലെന്നും പികെ ശശി എംഎല്‍എ പാലക്കാട് പറഞ്ഞു.