ദില്ലി: മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുംബൈ സ്വദേശി സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. കേസില്‍ കോടതിക്ക് വിവരങ്ങള്‍ കൈമാറുന്നതിനായി നിയമോപദേശകന്‍ അമരേന്ദ്ര ഷരണിനെ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയമിക്കും.
ഐടി ഉദ്യോഗാര്‍ത്ഥിയായ പങ്കജ് ഫഡ്നിസ് ആണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇതാദ്യമായല്ല ഇയാള്‍ ഇത്തരത്തില്‍ പൊതുതാല്‍പര്യ ഹര്‍ജികള്‍ നല്‍കുന്നത്. ഗാന്ധിയുടെ കൊലപാതകം പുനരന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഇയാള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് കോടതി തള്ളി. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
