മീനച്ചിലാറ്റിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു
കോട്ടയം: പാലായ്ക്കു സമീപം മീനച്ചിലാറ്റിൽ തറപ്പേൽ കടവിൽ കുളിക്കുവാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോട്ടയം കളത്തിപ്പടി കോട്ടെക്കണ്ടത്തിൽ ബിജു.കെ.ചാക്കോയുടെ മകൻ ആശിഷ് കെ ബിജു (16) ആണ് മരിച്ചത്. പാലാ ഗവ:എച്ച്.എസ്.എസ്.സ്കൂളിലെ വിദ്യാർത്ഥിയാണ് ബിജു.
