പ്രധാനമന്ത്രി തന്നെ ഹർത്താലിനെ പിന്തുണയ്ക്കുന്നത് അസാധാരണ സംഭവമാണെന്നും കോടിയേരി ആരോപിച്ചു. ഹര്‍ത്താല്‍ നിരോധിക്കുകയല്ല നിയന്ത്രണമാണ് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍
കൊച്ചി: കേരളത്തിൽ കലാപമുണ്ടാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

പ്രധാനമന്ത്രി തന്നെ ഹർത്താലിനെ പിന്തുണയ്ക്കുന്നത് അസാധാരണ സംഭവമാണെന്നും കോടിയേരി ആരോപിച്ചു. ഹര്‍ത്താല്‍ നിരോധിക്കുകയല്ല നിയന്ത്രണമാണ് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമവായം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ നടത്തി ഗിന്നസ് ബുക്കില്‍ കയറാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
