രാജ്യത്ത് 500, 1000 രൂപാനോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി ഉന്നത തലയോഗം വിളിച്ചു. ജപ്പാനില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ തീരുമാനം. വ്യാപക പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. അതേസമയം നവംബര്‍ എട്ടിന് ശേഷം ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടെന്നും അദ്ദേഹം ഗോവയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.