ബിജെപി പ്രകടന പത്രികയില്‍ പരാമര്‍ശം ഇല്ല

പൂനെ: രാജ്യത്തെ സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇട്ട് നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ലെന്ന് ബിജെപി എംപി. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യ സഭാംഗമായ അമര്‍ ശങ്കര്‍ സേബിള്‍ ആണ് പ്രധാനമന്ത്രി അത്തരമൊരു വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. ബിജെപി പ്രകടന പത്രികയില്‍ അത്തരമൊരു പരാമര്‍ശം ഇല്ലെന്നും അമര്‍ ശങ്കര്‍ സേബിള്‍ പറയുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യമെന്നും അമര്‍ ശങ്കര്‍ സേബിള്‍ പറഞ്ഞു. രാജ്യത്തിന് പുറത്തുള്ള കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തുള്ളവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അമര്‍ ശങ്കര്‍.