മുംബൈ: നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയെന്ന അഹങ്കാരമാണെന്ന് അണ്ണാ ഹസാരെ. പ്രധാനമന്ത്രിക്ക് അയച്ച കത്തുകള്‍ക്ക് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഹസാരെയുടെ വിമര്‍ശനം. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ അപദി തെഹ്‌സിലില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഹസാരെ.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മോദിക്ക് അയച്ച 30 കത്തുകളില്‍ ഒന്നിനു പോലും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. അതിന് കാരണം ഈ ഞാനെന്ന ഭാവമാണെന്ന് ഹസാരെ പറഞ്ഞു. മാര്‍ച്ച് 23 മുതല്‍ ദില്ലിയില്‍ തുടങ്ങാനിരിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് മുന്നോടിയായി നടന്ന റാലിയിലാണ് ഹസാരെയുടെ പരാമര്‍ശം. മുമ്പങ്ങുമില്ലാത്ത പിന്തുണയാണ് റാലിക്ക് ലഭിച്ചത്. ഇത് സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ്.
ഈ പ്രക്ഷോഭം ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു വലിയ പ്രക്ഷോഭമായിരിക്കും, അത് സര്‍ക്കാരിന് ഒരു മുന്നറിയിപ്പ് ആയിരിക്കുമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. ജന്‍ലോക്പാലിന് വേണ്ടി നടത്തിയപോലുള്ള പ്രക്ഷോഭം കര്‍ഷര്‍ക്കു വേണ്ടിയും വേണമെന്ന് വിശ്വസിക്കുന്നതായി ഹസാരെ പറഞ്ഞു.
