മോദി-പുചിന്‍ കൂടിക്കാഴ്ച ഇന്ന് പ്രധാനമന്ത്രി റഷ്യയില്‍ 

 മോസ്കോ: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. സോച്ചിനിലെത്തിയ നരേന്ദ്രമോദി ഇന്ത്യൻ സമയം മൂന്നരയ്ക്ക് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുചിനുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും. പുചിന്‍റെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ റഷ്യാ സന്ദര്‍ശനം.

ആണവോർജ്ജ രംഗത്തെ സഹകരണം, ഇറാനുമായുള്ള ആണവക്കരാറിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം, ഭീകരവാദം എന്നീ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്യും.

ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാൻ കൂടിക്കാഴ്ച സഹായിക്കുമെന്ന് റഷ്യയിലേക്ക് തിരിക്കും മുമ്പ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങുമായുള്ള മോദിയുടെ അനൗദ്യോഗിക കൂടിക്കാഴ്ച വിജയം കണ്ടിരുന്നു. ഇതേ മാതൃകയിലാണ് മോദി-പുച്ചിൻ ച‍ർച്ചയും നിശ്ചയിച്ചിരിക്കുന്നത്.