ബിജെപിയുടെ സംസ്ഥാന ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ഊര്‍ജ്ജമേകാന്‍ പ്രധാനമന്ത്രി ജനുവരിയില്‍ കേരളത്തിലെത്തും. ജനുവരി ആറിന് പത്തനംതിട്ടയില്‍ നടക്കുന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

ദില്ലി: ബിജെപിയുടെ സംസ്ഥാന ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ഊര്‍ജ്ജമേകാന്‍ പ്രധാനമന്ത്രി ജനുവരിയില്‍ കേരളത്തിലെത്തും. ജനുവരി ആറിന് പത്തനംതിട്ടയില്‍ നടക്കുന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ജനുവരി 27 ന് തൃശൂരില്‍ നടക്കുന്ന റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഡിസംബര്‍ 31 ന് പാലക്കാട് നടക്കുന്ന റാലിയില്‍ അമിത് ഷാ പങ്കെടുക്കും. അതേസമയം ശബരിമല പ്രശ്നത്തില്‍ സമരം തുടരാനുള്ള തീരുമാനത്തിലാണ് ബിജെപി നേതൃത്വമുള്ളത്.