ശ്രീനഗര്‍: ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരസ് മേഖലയിലെ സൈനികര്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. കരസേന മേധാവി ബിപിന്‍ റാവത്തും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 

2014ലും ജമ്മുകശ്മീരിലെ സൈനികര്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. ആന്‍ഡമാന്‍ നിക്കോബാറിലെ സൈനികര്‍ക്കൊപ്പമായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ ദീപാവലി ആഘോഷം. വാഗ അതിര്‍ത്തിയില്‍ മധുരം കൈമാറി ബിഎസ്എഫും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും ദീപാവലി ആഘോഷിച്ചു.