ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വസ്ത്രത്തിനായി മുടക്കുന്ന തുക സ്വന്തം പോക്കറ്റില്‍ നിന്ന് തന്നെയാണെന്ന് വിവരാവകാശ രേഖ. വിവരാവകാശ പ്രവര്‍ത്തകന്‍ റോഹിത് സബര്‍വാള്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗ്, അടല്‍ ബിഹാരി വാജ്‌പേയ് എന്നിവരുടെ വസ്ത്രങ്ങള്‍ക്കായി സര്‍ക്കാരിന് ചെലവാകുന്ന തുക എത്രയാണെന്നായിരുന്നു ചോദ്യം.
എന്നാല്‍ ഇത് സ്വകാര്യ സ്വഭാവമുള്ള ചോദ്യമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ വസ്ത്രത്തിനായി സര്‍ക്കാര്‍ ഒരു പ്രധാനമന്ത്രിമാരുടെ വസ്ത്രത്തിനായി സര്‍ക്കാര്‍ വന്‍തുക ചെലവഴിക്കുന്നുവെന്ന ധാരണയാണ് സാധാരണക്കാര്‍ക്കുള്ളത്.
ഇത് നീക്കാന്‍ ഈ മറുപടികൊണ്ട് കഴിയുമെന്ന് സബര്‍വാള്‍ പറഞ്ഞു. പണവും മുടക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. മോദിയുടെ വസ്ത്രങ്ങള്‍ക്കായി ഭീമമായ തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പോകുന്നുണ്ടെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
മോദിക്ക് അണിഞ്ഞൊരുങ്ങാന്‍ ഒരു ദിവസം പത്തുലക്ഷം രൂപ ചെലവഴിക്കുന്നുണ്ടെന്നായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പരിഹാസം. സംശയമുള്ളവര്‍ ഗൂഗ്ള്‍ പരിശോധിച്ചാല്‍ മതിയാകും. ഒരു പ്രാവിശ്യം ഉപയോഗിച്ച വസ്ത്രങ്ങള്‍ പിന്നീട് അദ്ദേഹം ഉപയോഗിക്കാറില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.
