കൊല്ലപ്പെട്ട 8 വയസുകാരിയുടെ ചിത്രവും പേരും പരസ്യമാക്കിയതിനാണ് നടപടി.
തിരുവനന്തപുരം: കത്വ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ ഹർത്താൽ അക്രമികൾക്കെതിരെ പോക്സോ ചുമത്തും. കൊല്ലപ്പെട്ട 8 വയസുകാരിയുടെ ചിത്രവും പേരും പരസ്യമാക്കിയതിനാണ് നടപടി. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരുമുളള പ്ലേക്കാര്‍ഡുകളേന്തിയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തിയത്. ഹര്‍ത്താലിന്‍റെ പേരില്‍ അക്രമം നടത്തിയവര്‍ക്കെതിരെയും കേസെടുക്കും.
ഹര്‍ത്താല്‍ ദിനത്തില്‍ ജില്ലയില്‍ അഴിഞ്ഞാടിയതിന്റെ പേരില്‍ 405 പേരാണ് അറസ്റ്റിലായത്. ഇതില്‍ 115 പേര് റിമാന്‍ഡിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ അറസ്റ്റുണ്ടാകും.
