തിരുവനന്തപുരം: ജിഷ്ണുവിന്‍റെ അമ്മയുടെ സമരം പൊളിക്കാന്‍ പൊലീസ് ഗുഢാലോചന നടത്തിയെന്ന ആരോപണവുമായി കുടുംബം. തോക്ക് സ്വാമിയെന്ന് അറിയപ്പെടുന്ന ഹിമവല്‍ഭദ്രാനന്ദയെ സമരവേദിക്ക് അരികില്‍ എത്തിച്ചത് പൊലീസ് തന്നെയെന്നാണ് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിന്റെ ആരോപണം.

പൊലീസ് ആസ്ഥാനത്തെ സമരം ആക്രമാസക്തമായത് ബാഹ്യ ഇടപെടല്‍ കൊണ്ടെന്ന മുഖ്യമന്ത്രിയുടെയും പൊലീസ് മേധാവിയുടെയും നിലപാടിനെതിരെ ആദ്യമായാണ് ജിഷ്ണുവിന്‍റെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച സമരം പൊളിക്കാന്‍ പൊലീസ് തലത്തില്‍ ഗുഢാലോചന നടന്നതായി നിരാഹാര സമരം തുടരുന്ന ജിഷുണവിന്‍റെ അമ്മാവന്‍ ശ്രീജിത്ത് ആരോപിക്കുന്നു

നിരാഹാരം തുടരുമ്പോഴും മഹിജ. പാനീയങ്ങള്‍ കുടിച്ചെന്ന് ആശുപത്രിയുടെ വാര്‍ത്തകുറിപ്പും സമരം അട്ടിമറിക്കാനുള്ള നീക്കമാണ് . സമരത്തിന് എത്തിയെന്ന പേരില്‍ പൊതുപ്രവര്ത്തകരെ അടക്കം അറസ്റ്റ് ചെയ്തതും ജനശ്രദ്ധ തിരിച്ചുവിടാന്‍ ആണ്.

സര്‍ക്കാറിന് എതിരെയല്ല സമരമെന്ന് ആവര്‍ത്തിക്കുമ്പോഴും പൊലീസിനെതിരെയുള്ള ജിഷണുവിന്റെ കുടുംബത്തിന്‍റെ ആരോപണം സര്‍ക്കാരിന് തന്നെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.